Parimala Parvathanirakal

പരിമള പർവതനിരകൾ

Jeevadhara

Songs 2019
Malayalam
പരിമള പർവ്വത നിരകളിൽ നിന്നു
പറന്നുവരുന്ന പ്രാവുകളേ
മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ
എൻ്റെ പ്രിയനെ കണ്ടുവോ?  2

ഹാലേലൂയ്യാ ഹാലേലുയ്യാ
ഹാലേലൂയ്യാ ഹാലേലുയ്യാ   2
                                                      പരിമള...

നിൻ മൃദുസ്നേഹ മനോഹര
രൂപം കാണുവാനായ്   2
ഇരവും പകലും ഈ മരുഭൂമിയിൽ
കാത്തിരിക്കുന്നു   2
                                                      ഹാലേ...
                                                      പരിമള...

മുന്തിരിവള്ളിക്കുടിലിൽ ഒളിക്കും
ചെറുമാൻ പോലെയവൻ   2
കാട്ടുമരങ്ങൾക്കിടയിൽ വളരും
നല്ലൊരു നാരകമായ്   2
                                                     ഹാലേ...
                                                      പരിമള...

യുഗവെയിൽ മാറും സന്ധ്യാവേളയിൽ
അവനരുളിയ കാലം   2
വീണ്ടും വരുമെന്നവനുരചെയ്തു
താമസമില്ലിനിയും   2
                                                     ഹാലേ...
                                                      പരിമള...