Karthave Nin Kriyakal

കർത്താവേ നിൻ ക്രിയകൾ

Jeevadhara

Songs 2003
Malayalam
കർത്താവേ നിൻക്രിയകൾ എന്നുമെന്റെ ഓർമ്മയിൽ
ഇന്നുമെന്നും പാടി സ്തുതിക്കും
രാവിലും പകലിലും സന്ധ്യക്കേതു നേരത്തും
എല്ലാ നാളും വാഴ്ത്തി സ്തുതിക്കും
                        കർത്താവേ നിൻക്രിയകൾ........
                        രാവിലും പകലിലും .....2
സൂര്യചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെ
അങ്ങേ ഞങ്ങൾ വാഴ്ത്തിസ്തുതിക്കും
പാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തെന്നെ
ക്രിസ്തുവാകും പാറമേൽ നിർത്തി
                        സൂര്യചന്ദ്രതാരത്തെ.....
                        പാപത്തിൻ അഗാധത്തിൽ....2
കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലും
തിരുമുമ്പിൽ മാറിപ്പോകുമെ
വീണ്ടടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾ
വൻമതിലും താണുപോകുമെ
                                  കവിഞ്ഞൊഴുകും.....
                                  വീണ്ടെടുക്കപ്പെട്ട......2
ജാതികൾ ക്രൂദ്ധിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെ
പർവ്വതങ്ങൾ മാറിപ്പോകട്ടെ
വില്ലുകൾ താൻ ഒടിക്കും കുന്തങ്ങളും മുറിയ്ക്കും
യാഹാം ദൈവം എൻ സങ്കേതമേ
                                  ജാതികൾ.....
                                  വില്ലുകൾ .....2
                                  കർത്താവേ നിൻ.......