Kaanum Njaan Kaanum Njaan

കാണും ഞാൻ കാണും ഞാൻ

Jeevadhara

Songs 2019
Malayalam
കാണും ഞാൻ കാണും ഞാൻ
അക്കരെ ദേശത്തിൽ കാണും ഞാൻ
പോകും ഞാൻ പോകും ഞാൻ
പറന്നു വാനത്തിൽ പോകും ഞാൻ   2

ഒരുങ്ങിയോ? നിങ്ങൾ ഒരുങ്ങിയോ?
രാജാധിരാജനെ കാണുവാൻ   2
മദ്ധ്യാകാശത്തിലെ പൂപ്പന്തൽ
മാടിവിളിക്കുന്നു കേൾക്കണേ   2

വാങ്ങിപ്പോയ വിശുദ്ധരെ
സീയോൻ നാടതിൽ കാണും ഞാൻ
യേശുവിൻ്റെ തിരുരക്തത്താൽ
മുദ്രയണിഞ്ഞോരെ കാണും ഞാൻ   2
                                                        ഒരുങ്ങിയോ...

കർത്താവിൻ ഗംഭീരനാദവും
മീഖായേൽ ദൂതൻ്റെ ശബ്ദവും
ദൈവത്തിൻ കാഹള ധ്വനിയതും
കേൾക്കുമ്പോൾ പറന്നുപോകും ഞാൻ   2
                                                        ഒരുങ്ങിയോ...

യേശുവിൻ പൊൻമുഖംകാണും ഞാൻ
ചുംബിക്കും പാവനപാദങ്ങൾ
കണ്ണിമയ്ക്കാതെ ഞാൻ നോക്കിടും 
എനിക്കായ് തകർന്ന തൻ മേനിയെ   2
                                                        ഒരുങ്ങിയോ...

ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർ
ഏവരുമുയിർക്കുമാദിനം
അന്നു ഞാൻ സന്തോഷിച്ചാർത്തിടും
എൻ പ്രിയ ജനത്തെക്കാണുമ്പോൾ   2
                                                        ഒരുങ്ങിയോ...

കർത്താവിൽ ജീവിക്കും ശുദ്ധന്മാർ
അന്നു രൂപാന്തരം പ്രാപിക്കും
മേഘത്തേരിൽ പറന്നേറിടും
തൻകൂടെ നിത്യത വാണിടും   2
                                                        ഒരുങ്ങിയോ...