Ennamilla Nanmakal Ennil

എണ്ണമില്ലാ നന്മകൾ എന്നിൽ

Jeevadhara

Songs 2019
Malayalam
എണ്ണമില്ലാ  നന്മകൾ എന്നിൽ
ചൊരിയും  വൻ ദയയെ  ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നും  ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്

നിത്യ സ്നേഹം ഓർക്കുമ്പോൾ
വൻ കൃപകൾ ഓർക്കുമ്പോൾ
എങ്ങനെ സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗം  ഓർക്കുമ്പോൾ
എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ

സാധുവാകും  എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നും  ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
                                                           നിത്യ സ്നേഹം...

കാല്‍വറിയിന്‍ സ്നേഹം ഓർക്കുമ്പോൾ
കണ്കള്‍ നിറയുന്നെൻ്റെ പ്രിയനേ
നന്ദിയല്ലാതൊന്നും  ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
                                                          നിത്യ സ്നേഹം...