Ellaam Nanmackai Nalkum

എല്ലാം നന്മയ്ക്കായി നൽകും

Jeevadhara

Songs 2019
Malayalam
എല്ലാം നന്മയ്ക്കായ്‌ നല്‍കും നല്ല നാഥനേ
നീയെന്നഭയം എന്നും രക്ഷാസങ്കേതം
നീയില്ലെങ്കിലെന്‍റെ ജീവിതം ശൂന്യം
നീയിയുണ്ടെങ്കിൽല്ലെന്‍റെ ജീവിതം ധന്യം   2

എങ്ങനെയിന്ന് ഇനി നാളെയെന്താകും
എന്താണിങ്ങനെ എനിക്കെന്തുകൊണ്ടിത്   2
നിനവുകളെല്ലാം മുന്നമേയവന്‍
അറിഞ്ഞവനുള്ളില്‍ ധൈര്യമതേകി   2
വഴി നടത്തി എത്ര അതിശയമായ്‌
നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി   2
                                                                      എല്ലാം...

മുന്നില്‍ ചെങ്കടല്‍ പിന്നില്‍ ഫറവോന്‍ സൈന്യം
എല്ലാം തകര്‍ന്നു ഇനി ജീവിതം വേണ്ട   2
വിചാരങ്ങളെല്ലാം മുന്നമേയവന്‍
അറിഞ്ഞവനുള്ളില്‍ ആശകളേകി   2
വഴി നടത്തി എത്ര അതിശയമായ്‌
നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി   2
                                                                      എല്ലാം...