Anthyakaala Abhishekam

അന്ത്യകാല അഭിഷേകം

Jeevadhara

Songs 2019
Malayalam
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ   2

തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകണമേ   2

അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ   2
                                                 തീ പോലെ…

കാർമേലിലെ  പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ   2
                                                 തീ പോലെ…

സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മൽ ഇറക്കണമേ   2
                                                 തീ പോലെ…