Aarumilla Yeshuveppol

ആരുമില്ല യേശുവേപ്പോൽ

Jeevadhara

Songs 2019
Malayalam
ആരുമില്ല യേശുവേപ്പോൽ
ആശ്രയിപ്പാൻ ഈ ഉലകിൽ   2
ആകുലങ്ങൾ ഏറിടുമ്പോൾ
എന്നെ തോളിലേറ്റി വഹിച്ചിടുന്നു   2

ജീവിതത്തിൻ തകർച്ചകളിൽ
താണു വന്നു വിടുവിക്കുന്നോൻ   2
പാപികളെ ഉയർത്തീടുവാൻ
യാഗമായി കാൽവരിയിൽ    2
                                  ആരുമില്ല...

പാത തെറ്റി ഓടിയ ഞാൻ
പാതഗനായി മാറിയപ്പോൾ   2
ദേഹമെന്ന ശീല ചീന്തി
മോക്ഷ വാതിൽ തുറന്നു തന്നു (തൻ്റെ)   2
                                  ആരുമില്ല...

ഉന്നതിയെ കൈ വെടിഞ് 
ഏഴയെന്നെ വീണ്ടെടുക്കാൻ   2
യാഗമായി തീർന്നവന്
സ്തോത്രഗീതം പാടിടുന്നു   2
                                  ആരുമില്ല...

ആശയെന്നിൽ ഏറിടുന്നു
സ്വർഗ്ഗരാജ്യെ അണഞ്ഞിടുവാൻ   2
ആർത്തു പാടി സ്തുതിച്ചീടുന്ന
കൂട്ടമതിൽ ചേർണീടുവാൻ   2
                                  ആരുമില്ല...