Ente Yesu Vakkumarathon

എന്റെ യേശു വാക്കുമാറാത്തോൻ

Jeevadhara

Songs 2003
Malayalam
എന്റെ യേശു വാക്കു മാറാത്തോൻ
എന്റെ യേശു വാക്കുമാറാത്തോൻ  2
ഈ മൺമാറും വിൺമാറും            
മർത്യരെല്ലാം വാക്കുമാറും            
എന്റെ യേശു വാക്കുമാറാത്തോൻ. 2

പെറ്റതള്ള മാറിപ്പോയാലും      
ഇറ്റു സ്നേഹം തന്നില്ലെങ്കിലും. 2
അറ്റു പോകയില്ല യേശുവിന്റെ സ്നേഹം  
എന്റെ യേശുവാക്കുമാറാത്തോൻ. 2
എന്റെ യേശു....2

ഉള്ളം കൈയ്യിൽ എന്നെ വരച്ചു  
ഉള്ളിൽ ദിവ്യ ശാന്തി പകർന്നു. 2
തന്റെ തൂവൽകൊണ്ട് എന്നെ  മറയ്ക്കുന്ന  
എന്റെ യേശു വാക്കുമാറാത്തോൻ. 2
എന്റെ യേശു....2

ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു          
പ്രാണപ്രിയൻ പാദം വയ്ക്കുവാൻ. 2
കണ്ണുനീരുതോരും നാളടുത്തു സ്തോത്രം
എന്റെ യേശു വാക്കുമാറാത്തോൻ. 2                      
എന്റെ യേശു....2