Vishudhiye Thikachu Naam

വിശുദ്ധിയേ തീക്കച്ചു നാം

Jeevadhara

Songs 2021
Malayalam
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക
പ്രിയൻ വരുവതിൻ താമസമേറെയില്ല
തന്റെ വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ
                                
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം-പല
വ്യാധികളാൽ ജനം നശിച്ചിടുന്നു
രാജ്യം രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ...

സൂര്യചന്ദ്രാദിയിൽ ലക്ഷ്യങ്ങളും... കടൽ
ഓളങ്ങളാൽ പൊങ്ങിടുന്നതിനാൽ ..
അയ്യോ! ജാതികൾ പരിഭ്രമിച്ചോടിടുന്നേ...

കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ
ജനം കണ്ണുനീർ താഴ്വരയിലല്ലയോ
ഒരു സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ 

ആകാശത്തിൻ ശക്തി ഇളകുന്നതാൽ...  
ഭൂവിൽ എന്തു ഭവിക്കുമെന്നോർത്തുകൊണ്ട്
ജനം പേടിച്ചു നിർജ്ജീവരായിടുന്നേ... 

ബുദ്ധിമാന്മാർ  പലർ വീണിടുന്നേ... ദൈവ
ശക്തിയെ ത്യജിച്ചവരോടിടുന്നേ
ലോക മോഹങ്ങൾക്കധീനരായ്  തീരുന്നതാൽ...

വിശ്വാസത്യാഗം മുൻ നടന്നീടണം പലർ  
വിശ്വാസം വിട്ടുഴന്നോടിടുന്നു
കർത്തൻ വരവിൽ മുൻ നടന്നീടുമടയാളങ്ങൾ...

മേഘാരൂഢനായി വന്നിടുമേ -പതിനായിരം
പേരിലും സുന്ദരൻ താൻ
തന്റെ കോമള രൂപം കണ്ടാനന്ദിപ്പാൻ...

മാലിന്യപ്പെട്ടിടാതോടിടുക മണ..
വാളൻ വരവേറ്റം അടുത്തുപോയി
മണിയറയിൽ പോയി നാം ആശ്വസിപ്പാൻ...