Sanaathanen Yeshu

സനാതനൻ യേശു

Jeevadhara

Songs 2021
Malayalam
സനാതനൻ ശ്രീയേശുരാജൻ വാനത്തിൽ വരും
വനാന്തരേ വരുന്ന കാന്തയെ ചേർത്തു കൊള്ളുവാൻ
ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നില്ക്കുവിൻ 

അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നു
മഹാക്രുദ്ധനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ
ബദ്ധശ്രദ്ധരായ് പ്രാർത്ഥിച്ചു ജീവിക്കാം 
 
ലോകമാം വയലിൽ രണ്ടുപേർ ഇരുന്നിടും
അതിലേകനെ വിടുന്നു ലോക സ്നേഹിയാകയാൽ
പോക ലോകത്തെ വിട്ടേശു ക്രൂശിങ്കൽ 
 
അങ്കികൾ അലക്കി വെള്ളയായ് ധരിക്കുക
തെല്ലും ശങ്കിതരാകാതെ ജാഗരിച്ചു സൂക്ഷിക്ക
കണ്ടുകൊള്ളുക ക്രൂശ് കണ്ടു ജീവിക്ക 
 
വേദമാം വിളക്കു തണ്ടിലുയർത്തി വയ്ക്കുക
നിത്യമാദരവോടെണ്ണയും പാത്രത്തിൽ കരുതുക
മോദത്തോടു നാം പാടി വാനത്തേറുമേ