Oorslemin Mathlukal

ഊർസലേമിൻ മതിലുകൾ

Jeevadhara

Songs 2021
Malayalam
ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ
പ്രകമ്പനത്തിൽ തകരുമ്പോൾ
കണ്ണീരൊഴുക്കാതെ ഞാനെങ്ങനെ ഉറങ്ങും  
സീയോന്റെ കുഞ്ഞുങ്ങൾ പാപത്തിൻ
പെരുവഴിയിൽ മയങ്ങുമ്പോൾ
കണ്ണീരൊഴുക്കാതെ ഞാനെങ്ങനെ ഉറങ്ങും

ആത്മാക്കളെ തരിക...എന്റെ സർവ്വവുമെടുത്തു കൊൾക...4

ലോകം മുഴുവനെക്കാൾ വിലയേറുന്നൊരു
ആത്മാവിനെ നേടുവാൻ
ലോകസുഖങ്ങളും സൗഭാഗ്യമൊക്കെയും  
ആത്മാവെ നേടുവാൻ ഞാൻ ത്യജിക്കാം
ലോകം നല്കീടുന്ന സന്തോഷമൊക്കെയും
ആത്മാക്കൾക്കായി ഞാൻ കാഴ്ച നല്കാം
                                    
പാപം പെരുകീടുന്നു ലോകം നശിച്ചീടുന്നു
ഉള്ളം തകർന്നീടുന്നു യേശുവേ!
ലോകം മുഴുവനും പാപത്തിൻ മോഹത്താൽ
നാശത്തിൻ വീഥിയിൽ നീങ്ങിടുന്നു
ഉള്ളം തകരുന്ന നൊമ്പരമോടെ
ആത്മാക്കൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു