Daivakarunayin Dhanamahathmyam

ദൈവകരുണയുടെ ധനമഹാത്മ്യം

Jeevadhara

Songs 2021
Malayalam
ദൈവ കരുണയിൻ ധനമാഹാത്മ്യം                                
നാവാൽ വർണ്യമോ?                  
 
ദൈവസുതൻ പശുശാലയിൽ നരനായ്  
അവതരിച്ചതു വെറും കഥയോ
ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറു  
ഭവനവും ലഭിച്ചതില്ലെന്നോ
                       ദൈവ കരുണയിൻ ....
പരമസമ്പന്നനീ ധരണിയിലേറ്റം  
ദരിദ്രനായ് തീർന്നു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ
                        ദൈവ കരുണയിൻ....
അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവനു
കനിവൊരു കണികയുമെന്നിയേ നൽകിയ
കഴുമരം ചുമപ്പതു കാണ്മിൻ
                        ദൈവ കരുണയിൻ....
കുരിശു ചുമന്നവൻ ഗിരിമുകളേറി  
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു  
സ്മരിക്കുകിൽ വിസ്മനീയം
                       ദൈവ കരുണയിൻ....