Athimangala Kaaranane

അതിമംഗല കാരണനേ

Jeevadhara

Songs 2021
Malayalam
അതി മംഗളകാരണനേ!-സ്തുതി തിങ്ങിയ  
പൂരണനേ!
നരർ വാഴുവാൻ വിൺതുറന്നൂഴിയിൽ പിറന്ന വല്ലഭതാരകമേ!   
മതി മങ്ങിയ ഞങ്ങളെയും വിധി തിങ്ങിയോർ തങ്ങളെയും  
നിന്റെ - മാ മഹത്വം ദിവ്യശ്രീത്വവും കാട്ടുവാൻ വന്നോ വല്ലഭനേ! 

മുടി മന്നവർ മേടയേയും മഹാ ഉന്നത വീടിനേയും                         
വിട്ടു-മാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻ വന്നുവോ ഈ ധരയിൽ
തങ്കക്കട്ടിലുകൾ വെടിഞ്ഞു പശുത്തൊട്ടിയതിൽ കിടന്നു                         
പാരം- കാറ്റും മഞ്ഞും പ്രയാസങ്ങളേറ്റു വൻ
കഷ്ടം സഹിച്ചുവോ നീ? 
     
ദുഷ്ട പേയ്ഗണം ഓടുവാനും ശിഷ്ടർ
വായ്ഗണം പാടുവാനും 
നിന്നെ- പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻ
ഏറ്റ നിൻ കോലമിതോ?