Aathmanadhi Ennilekku

ആത്മനദി എന്നിലേക്കു

Jeevadhara

Songs 2021
Malayalam
ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി 
ആവലോടെ ഞാനും കാത്തിരുന്നപ്പോൾ 
ആത്മനാഥനെന്നോടു തൻ കരുണ കാട്ടി 
ആത്മനദി എന്നിലേക്കുമവനൊഴുക്കി
	
ആത്മനദി എന്റെ പാദങ്ങൾ നനച്ചപ്പോൾ 
ആനന്ദത്താലെന്റെയുള്ളം തുളുമ്പിപ്പോയി
പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻ 
അനുനിമിഷം പകർന്നുതുടങ്ങി

ആത്മനദി എന്റെ മുട്ടോളമെത്തിയപ്പോൾ 
ആകുലം മറന്നു ഞാൻ ആരാധിച്ചുപോയ്
അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ്
സ്തുതിയുടെ ചിറകിൽ പൊങ്ങിത്തുടങ്ങി

ആത്മനദി എന്റെ അരയോളമെത്തി
ആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി
മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെ
അന്യഭാഷയിൽ സംസാരിച്ചു തുടങ്ങി

ആത്മനദി എന്റെ ശിരസ്സോളമെത്തി
എൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായ്
എൻ ദേഹത്തിനോ തെല്ലും ഭാരമില്ലാതായി
ആത്മനദിയിൽ അങ്ങു നീന്തിത്തുടങ്ങി