Yeshuvin Sakshikal

യേശുവിൻ സാക്ഷികൾ

Jeevadhara

Song 2000
Malayalam
യേശുവിൻ സാക്ഷികൾ നമ്മൾ
അവൻ്റെ വിശുദ്ധജനം നമ്മൾ. 2
ഉയിർത്തവന്നുടെ പരമവിളിക്കു
യോഗ്യരാം ജനം നമ്മൾ. 2
 
സ്തുതിക്കാം ഹല്ലേലൂയ്യാ 4
നമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാം
സ്തുതിക്കാം ഹല്ലേലൂയ്യാ  
 
ലക്ഷ്യം തെളിവായ് മുന്നിലുണ്ട്
മാർഗ്ഗവും ഒരിക്കലായ് അരുളീട്ടുണ്ട്. 2
സുവിശേഷ  ദീപം തോളിലേന്തി
ലോകത്തിൻ വിളക്കാകാം. 2     ​​​
                         സ്തുതിക്കാം...

ചെങ്കടൽ ഒാളങ്ങൾ മുന്നിലുണ്ട്
വൻപട ഘോരമായ് പിൻപിലുണ്ട്. 2
ഇടവും വലവും നോക്കീടാതെ
മുന്നേറി ചെന്നീടാം  2  ​​​​
                       സ്തുതിക്കാം...