Veendedukkappetta Koottamae

വീണ്ടെടുക്കപ്പെട്ട കൂട്ടമേ

Jeevadhara

Song 2000
Malayalam
വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു
രക്ഷകൻ്റെ വേല ചെയ്യുവിൻ. 2
അന്ത്യകാലം വന്നടുത്തേ
പെന്തക്കോസ്തിൻ ജ്വാലയാലെ. 2
ചന്തമോടെ വേല ചെയ്താൽ            
സ്വന്തനാട്ടിൽ പോയിടാമെ                വീണ്ടെടു...

അബ്രഹാം യിസ്‌ഹാക്ക് യാക്കോബ് എന്നീ
വിശുദ്ധർ എത്രനാളായ് പാർത്തലം വിട്ടു. 2
കാത്തു കാത്തു നിന്നീടുന്നു സോദരാ നീ ഒാർത്തീടുക -2
പൂർത്തിയായ് നിൻ വേല തീർത്തു
പാർത്തലം വെടിഞ്ഞു പോകാം          വീണ്ടെടു..

ലോകരാജ്യം അസ്തമിക്കാറായ്
മേലോകരാജ്യം വേഗമിതാ ആഗമിക്കാറായ്. 2
പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തൻ്റെ -2
പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തീടുമെ            
                                       വീണ്ടെടു...

ഇനി അല്പകാലം മാത്രമേയുള്ളു നാം
എത്രവേഗം കൃത്യമായി വേല ചെയ്തീടാം. 2
എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകൻ്റെ -2
പുത്രത്വത്തിൻ ആത്മാവാലെ ശക്തിയായ് തൻ
                                     വേലതീർക്കാം
                                       വീണ്ടെടു...