Namukkonnayi

നമുക്കൊന്നായി

Jeevadhara

Song 2000
Malayalam
നമുക്കൊന്നായി ആരാധിക്കാം നാഥൻ നൽകിയ നന്മകൾക്കായ് 
നാൾതോറും അവൻ ചെയ്ത നന്മകളോർത്ത് നന്ദിയോടെ വാഴ്ത്തി വണങ്ങാം
നമുക്കൊന്നായി ആരാധിക്കാം 

കിരീടങ്ങൾ താഴെ ഇട്ട മൂപ്പന്മാരൊന്നിച്ചാരാധിക്കാം  2
രക്ഷ കുഞ്ഞാടിൻ ദാനം എന്നാർത്തു സ്തുതിച്ചു സർവ മഹത്ത്വവും അർപ്പിച്ചീടാം 2
                                                         നമുക്കൊന്നായി ആരാധിക്കാം ...

മാലിന്യമേശിടാത്ത ആ കന്യകമാരൊന്നിച്ച്   2
കുഞ്ഞാട് പോയിടുന്ന വഴികളിലെല്ലാം നമുക്കും അനുഗമിക്കാം 
ദൈവകുഞ്ഞാടു പോയിടുന്ന വഴികളിലെല്ലാം നമുക്കും അനുഗമിക്കാം 
                                                          നമുക്കൊന്നായി ആരാധിക്കാം ...

കുഞ്ഞാടിൻ രക്തത്തിനാൽ അങ്കി നന്നായി വെളുപ്പിച്ചീടാം   2
ദൈവ സിംഹാസനെ മുൻപിൽ ഇരുന്നവനെ നിത്യം രാപ്പകൽ ആരാധിക്കാം   2
                                                          നമുക്കൊന്നായി ആരാധിക്കാം ...3