Krooshile Raktham

കുരിശിലെ രക്തം

Jeevadhara

Song 2000
Malayalam
ക്രൂശിലെ രക്തം എൻ യേശുവിൻ രക്തം 
പരിശുദ്ധ രക്തം പാവന രക്തം 
പാപ പരിഹാരാർത്ഥം ചിന്തിയ രക്തം 
ഏക രക്തം യേശുവിൻ രക്തം  2

പാപിക്ക് രക്ഷ സാധ്യമാണ്  
ഇന്നു പാപത്തിൽ വസിച്ചു മരിക്കേണ്ട 
ദൈവത്തിൻ പുത്രനെ നല്കുവാനായ് 
ദൈവം അതുപോൽ ലോകത്തെ സ്നേഹിച്ചല്ലോ 
പാപ വഴിയോട് യാത്ര പറയാം 
നമുക്ക് കുഞ്ഞാടിൻ രക്തത്തിൽ ആശ്രയിച്ചീടാം 
                                ക്രൂശിലെ രക്തം...

കൃപയുടെ സന്ദേശം യേശുവല്ലോ 
വിശുദ്ധിയിൻ വചനവും യേശുവല്ലോ 
യേശുവിനെ കർത്താവെന്ന് ഏറ്റുപറയൂ 
രക്ഷകനായി ഹൃദയത്തിൽ സ്വീകരിച്ചീടൂ 
ദൈവപൈതലായി തീർന്നീടാം
നമുക്ക് കുഞ്ഞാടിൻ രക്തത്താൽ ജയം വരിക്കാം 
                               ക്രൂശിലെ രക്തം...2 
                                ഏക രക്തം ....2