Koodidam Yeshuvin

കൂടിടാം യേശുവിൻ

Jeevadhara

Song 2000
Malayalam
കൂടീടാം യേശുവിൻ നാമത്തിൽ 
ഉയർത്തീടാം ഈ അത്ഭുത നാമത്തെ   2

കൃപയുടെ കാലമിതാ പാപി വന്നീടുക 
കാലങ്ങൾ മുന്നോട്ടില്ല താമസിക്കല്ലേ 
രക്ഷ സൗജന്യം നീ സ്വന്തമാക്കിടുക 
സീയോൻ സൈന്യത്തിൻ കൂടെ ചേർന്നീടുക 
കൃപയുടെ വാതിലിതാ അടഞ്ഞിടാറായി - 2
                               കൂടിടാം യേശുവിൻ ...2

കുരുടർ കണ്ടീടും ചെകിടർ കേട്ടീടും 
ഊമൻ്റെ നാവും ഇന്ന് ഉല്ലസിപ്പാറായി 
പാപം വിട്ടീടാം ബന്ധനം അഴിയട്ടെ 
സത്യാരാധനയിന്നു ആരംഭിച്ചീടാം 
യെരീഹോ മതിൽ ഇടിയട്ടെ നാം ആർത്തീടുക - 2
                               കൂടിടാം യേശുവിന് ...2

സത്യ സുവിശേഷം കത്തി പടരട്ടെ 
ജീവൻ്റെ സാക്ഷികളായി നാം മുന്നേറിടം 
സ്വർഗം നിറയട്ടെ നരകം ശൂന്യമാകട്ടെ 
ജീവനെ ത്യജിച്ചു നാം വേല ചെയ്തീടാം 
പ്രിയൻ വരും നാളിതാ അടുത്തിടാറായി - 2
                                കൂടിടാം യേശുവിൻ...2
                                ഉയർത്തിടാം ഈ ...2