Ellaam nanmakkaayi

എല്ലാം നന്മയ്ക്കായി

Jeevadhara

Song 2000
Malayalam
എല്ലാം നന്മയ്ക്കായി
സ്വർഗ്ഗതാതൻ ചെയ്തീടുന്നു  2
നിർണ്ണയമാം വിളി കേട്ടവർക്കും
ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും
                                                        എല്ലാം....1

ഭാരങ്ങളും പ്രയാസങ്ങളും
രോഗങ്ങളും എല്ലാ ദുഃഖങ്ങളും  2
എൻ്റെ താതൻ തന്നീടുമ്പോൾ
എന്നെ അവൻ സ്നേഹിക്കുന്നു  2
                                                        എല്ലാം.....1

പ്രതികൂലങ്ങൾ ഏറെ എന്നാൽ
അനുകൂലമായ് യേശുവുണ്ട്   2
പതറുകില്ല-തളരുകില്ല
സ്വർഗ്ഗസീയോനിൽ എത്തീടും ഞാൻ  2
                                                        എല്ലാം....1

കഷ്ടതയോ സങ്കടമോ
പട്ടിണിയോ പരിഹാസങ്ങളോ   2
യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ
ഇവയിലൊന്നിനും സാധ്യമല്ല   2
                                                        എല്ലാം...2
                                                        നിർണ്ണയമാം...2
                                                        എല്ലാം...