Enne Vazhi Nadathunnon

എന്നെ വഴി നടത്തുന്നോൻ

Jeevadhara

Songs 2003
Malayalam
എന്നെ വഴി നടത്തുന്നോൻ
എന്നെ വഴി നടത്തുന്നോൻ
എന്നെ ഈ മരുവാസത്തിൽ  ഓരോ ദിവസവും വഴി നടത്തുന്നോൻ. 2    
                                    എന്നെ…2
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കുമ്പോൾ  2 
എനിക്കന്നന്നുവേണ്ടുന്നതൊക്കെയും നൽകി വഴി നടത്തുന്നോൻ. 2  
                                    എന്നെ…  
നീതിമാൻ സന്തതി അപ്പമിരപ്പതു കാണുവാൻ സാദ്ധ്യമല്ലാ. 2    
ദൈവം കെരീത്തുതോട്ടിലും സരപ്തനാട്ടിലും പോറ്റിപ്പുലർത്തുന്നോൻ. 2
                                    എന്നെ…  
ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ ജീവിച്ചിരിക്കുന്നതാൽ. 2
ഞാനും ജീവന്റെ പാതയിൽ ജീവന്റെ നാഥനായ് ജീവിച്ചുമുന്നേറും. 2
                                    എന്നെ…2