Aradhanakku Yogyane

ആരാധനക്ക് യോഗ്യനേ

Jeevadhara

Song 2000
Malayalam
ആരാധനക്കുയോഗ്യനെ നിന്നെ ഞങ്ങൾ    
ആരാധിച്ചീടുന്നിതാ 2 
ആഴിയും ഉൗഴിയും നിർമ്മിച്ച നാഥനെ
ആത്മാവിൽ ആരാധിക്കും കർത്താവിനെ
നിത്യം സ്തുതിച്ചിടും ഞാൻ. 2
                              ​ആരാധനക്കു...1

പാപത്താൽ  നിറയപ്പെട്ട എന്നെ-നിൻ്റെ  
പാണിയാൽ പിടിച്ചെടുത്തു  2    
പാവന നിണം തന്നു പാപത്തിൻ-കറപോക്കി
രക്ഷിച്ചതാൽ നിന്നെ ഞാൻ എന്നാളും  
ആത്മാവിൽ ആരാധിക്കും  2
                                   ആരാധനക്കു...1

വാഗ്ദത്തംപോലെ  നിൻ്റെ സന്നിധാനെ
നിൻ മക്കൾ കൂടിടുമ്പോൾ  2                  
മദ്ധ്യേ വന്നനുഗ്രഹം ചെയ്തിടാമെന്നുര
ചെയ്തവൻ നീ മാത്രമേ നിന്നെ ഇന്ന്                                    
ആത്മാവിലാരാധിക്കും  2
                                   ആരാധനക്കു...1

ആദിമനൂറ്റാണ്ടിൽ  നിൻ ദാസർ
മർക്കോസിൻ മാളികയിൽ  2      
നിന്നാവി പകർന്നപോൽ നിൻ ദാസർ മദ്ധ്യത്തിൽ
നിൻ ശക്തി അയച്ചീടുക നിന്നെ എന്നും      
ആത്മാവിലാരാധിക്കും   2
                      ആരാധനക്കു...2   ആഴിയും...2
                      ​ആരാധനക്കു...2