Yeshuvin raktham

യേശുവിൻ രക്തം

Jeevadhara

Songs 1999
Malayalam
യേശുവിൻ രക്തം പാവന രക്തം
കാൽവരി ക്രൂശിൽ ഒഴുകിയ രക്തം 2
യേശുവിൻ രക്തം അത് മോചന രക്തം 
മാനവർക്കായി ചിന്തിയ രക്തം 2 
                                               യേശുവിൻ രക്തം ...2

പാപത്തിൻ ശമ്പളമായ മരണത്തെ നീക്കിയ രക്തം 2
സ്വർഗീയ കുഞ്ഞാടാകും യേശുവിൻ പുണ്യ രക്തം 2
കറയില്ല കളങ്കമില്ല നിര്മലമാം തിരുരക്തം 2
എനിക്കായ് നിനക്കായ് ഒഴുകുന്നു ക്രൂശിൽ നിന്നും 2 
                                                  യേശുവിൻ രക്തം ... 

ഹാബേലിൻ രക്തത്തേക്കാൾ ഗുണകരമാം യേശുവിൻ രക്തം 2
സ്വർഗീയ താതന് മർത്ത്യരെ നിരപ്പിച്ച ഏക രക്തം 2
പൂർവിക പുണ്യ പിതാക്കളിൽ ഒഴുകിയതാം തിരുരക്തം 2
എനിക്കായ് നിനക്കായ് ഒഴുകുന്നു ക്രൂശിൽ നിന്നും 2 
                                                  യേശുവിൻ രക്തം ... 2