Sukhamaguvan manasundo

സുഖമാകുവാൻ മനസ്സുണ്ടോ

Jeevadhara

Songs 1999
Malayalam
സുഖമാകുവാൻ മനസ്സുണ്ടോ സുഖമാക്കും ഞാൻ നിന്നെ ഇന്ന് 
വിശ്വാസമോടെ നീ വരികിൽ മനസ്സുണ്ടെനിക്ക് നിന്നെ സുഖമാക്കുവാൻ
സുഖമാകുവാൻ മനസ്സുണ്ടോ 

വീര്യ പ്രവർത്തികൾ തീർന്നു പോയില്ല വീരനാം ദൈവം മറന്നിട്ടില്ല     2
നിന്നുടെ പാപങ്ങൾ അത്രേ അവനെ നിന്നിൽ നിന്നും വേർതിരിക്കുന്നത് 2
                                         സുഖമാകുവാൻ മനസ്സുണ്ടോ ....

കടും ചുവപ്പാണോ നിൻ പാപങ്ങൾ രക്താംബരം പോൽ മാലിന്യമോ   2
എങ്കിലും നിങ്ങൾ എൻ അരികിൽ വരുവിൻ ഹിമം പോലെ വെന്മഴയായ് കഴുകി തരാം 2
                                          സുഖമാകുവാൻ മനസ്സുണ്ടോ ....