Penthecosthu Naalil

പെന്തെക്കോസ്തു നാളിൽ

Jeevadhara

Songs 1999
Malayalam
പെന്തക്കൊസ്തുനാളിൽ മുൻമഴപെയ്യിച്ച
പരമപിതാവേ പിൻമഴ നൽക. 2
പിൻമഴ നൽകേണം മാലിന്യം മാറേണം
നിൻജനമുണർന്നു വേല ചെയ്യുവാൻ. 2
                               പെന്തക്കൊസ്തു...
മുട്ടോളമല്ല അരയോളം പോരാ
വലിയൊരു ജീവനദിയൊഴുക്ക. 2
നീന്തീട്ടല്ലാതെ കടപ്പാൻ വയ്യാത്ത
നീരുറവയിന്നു തുറക്ക നാഥാ!  2
                             പെന്തക്കൊസ്തു...
ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്
ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻ. 2
ചൈതന്യം നൽകേണം നവജീവൻ വേണം
നിത്യതയിലെത്തി ആശ്വസിച്ചീടാൻ. 2
                            പെന്തക്കൊസ്തു...
സൈന്യത്താലെയല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രെ. 2
ആർത്തുപാടി സ്തുതിയ്ക്കാം ഹല്ലേലൂയ്യ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം. 2
പെന്തക്കൊസ്തു...2 പിൻമഴ...2
പെന്തക്കൊസ്തു...1