Njanum Priyanaamen

ഞാനും പ്രിയനാമെൻ

Jeevadhara

Songs 1999
Malayalam
ഞാനും പ്രിയനാമെൻ യേശുവെക്കാണും  -2
ഹല്ലേലുയ്യ എന്നുച്ചത്തിൽ ഞാനാർക്കും മോദത്താൽ
ശുദ്ധർ കൂടേ ഹല്ലേലുയ്യാ പാടും ഞാൻ  2
 
​ഹാ! കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ
​ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ
​കണ്ണുനീരില്ലായെൻ വീട്ടിൽ ചെന്നേശുവെ കാണുമ്പോൾ
​ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ
 
കാണാൻ വാഞ്ഛിച്ച ശുദ്ധരെ കാണ്മാൻ
എന്തൊരാനന്ദം അന്നാളിലുണ്ടാം 2
ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും
മോശയുണ്ടാകും ദാവീദുണ്ടാകും
അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധർകൂടെ ഹല്ലേലുയ്യാ പാടും ഞാൻ            
                                    ഹാ കാണും....2

ജീവ വൃക്ഷത്തിൽ ഫലം ഭക്ഷിക്കാം
ജീവ ജലവും പാനം ചെയ്തീടാം  2
പത്രോസുണ്ടാകും പൗലോസുണ്ടാകും
യാക്കോബുണ്ടാകും തീത്തോസുണ്ടാകും
അപ്പല്ലോസ്സുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ            
                                    ഹാ കാണും.... 2