Bhayappedenda Ini

ഭയപ്പെടേണ്ട ഇനി

Jeevadhara

Songs 2003
Malayalam
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട    
ഇമ്മാനുവേൽ നിന്റെ കൂടെയുണ്ട്. 2
എണ്ണമില്ലാതുള്ള നന്മകൾ ഓർത്താൽ    
വർണ്ണിപ്പാനായിരം നാവുകൾ പോരാ. 2
                                ഭയപ്പെടേണ്ട…2
സിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലും
ഭയപ്പെടേണ്ടിനിയും                      
തീച്ചൂളനിന്നെ മൂടിയെന്നാലും
ഭയപ്പെടേണ്ടിനിയും. 2
കൺമണിപോൽ നിന്നെ കാക്കുന്ന ദൈവം  
തന്നുള്ളംകൈയിൽ വഹിച്ചിടുമെന്നും. 2
                          ഭയപ്പെടേണ്ട ………2
കൂട്ടിന്നായ് ആരും കൂടില്ലെന്നാലും
ഭയപ്പെടേണ്ടിനിയും                     
കൂടെവസിപ്പാൻ ആരുമില്ലെന്നാലും
ഭയപ്പെടേണ്ടിനിയും. 2
തന്നുള്ളംകൈയിൽ വരച്ചവൻ നിന്റെ  
കൂടെനടക്കും കൂടെവസിക്കും. 2
                              ഭയപ്പെടേണ്ട…...2
                              എണ്ണമില്ലാതുള്ള...2
                              ഭയപ്പെടേണ്ട…...2