Nanniyaal Ennullam

നന്ദിയാൽ എൻ ഉള്ളം

Jeevadhara

Songs 1999
Malayalam
നന്ദിയാലെന്നുള്ളം പൊങ്ങുന്നേ
വല്ലഭാ നിൻ സ്നേഹമോർക്കുമ്പോൾ  2
വർണ്ണീച്ചീടാൻ സാധ്യമല്ലത്
എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ  2
 
കൊടും പാപിയായിരുന്നെന്നെ
വൻചേറ്റിൽ നിന്നും കയറ്റി   2
ക്രിസ്തുവാകും പാറമേൽ നിർത്തി
പുത്തൻപാട്ടുമെൻ്റെ നാവിൽ തന്നതാൽ  2
                     നന്ദിയാലെന്നുള്ളം...1
                        വർണ്ണിച്ചീടാൻ...2

വൻശോധനാ വേളയിൽ
തീച്ചൂളയിൻ  നടുവിൽ  2
ചാരത്തണഞ്ഞു രക്ഷിച്ച
മമകാന്തനേ നിൻ സ്നേഹമോർക്കുമ്പോൾ  2
                      നന്ദിയാലെന്നുള്ളം...1
                          വർണ്ണിച്ചീടാൻ...2

ഇൗ ലോകം തരാത്ത ശാന്തി എൻ
ഹൃത്തേ നിറച്ചു സ്നേഹവാൻ എന്നെന്നും 2
കാത്തിടുന്നെന്നെ നിത്യം കാന്തയായ്
തൻ കൂടെ വാഴുവാൻ 2
                        നന്ദിയാലെന്നുള്ളം...1
                          വർണ്ണിച്ചീടാൻ...2