Nallorudesam Etra

നല്ലൊരു ദേശം എത്ര

Jeevadhara

Songs 1999
Malayalam
നല്ലൊരു ദേശം എത്ര സുന്ദരദേശം
നമുക്ക് യേശു ഒരുക്കും ഒരു ശാശ്വതഭവനം  2 
                             നല്ലൊരു....
അവിടെ നാം പാർക്കും നിത്യമായ വാസം
അവിടെ നാം കേൾക്കും ഹല്ലേലുയ്യാ ഗീതം  2
                             നല്ലൊരു....
അന്നു നമ്മൾ പാടും സന്തോഷത്തിൻ ഗീതം
അന്നു നമ്മൾ കാണും സ്വർഗ്ഗീയ സൗഭാഗ്യം  2
                             നല്ലൊരു....
കഷ്ടതയുമില്ല കണ്ണുനീരതില്ല
രോഗമവിടില്ല ദുഃഖമതിലില്ല   2
                             നല്ലൊരു....