Jeevane En Jeevane

ജീവനേ എൻ ജീവനേ

Jeevadhara

Songs 1999
Malayalam
ജീവനെ എൻ ജീവനെ! നമോ! നമോ - 2
പാപികൾക്കമിതാനന്ദ പ്രദനാം കൃപാകരാ! - നീ
വാ, വാ, വാനോർ വാഴ്ത്തും നായകാ!
                                 ഞങ്ങളിൽ. 2
 
പാപനാശ കാരണാ നമോ!  നമോ!  2
പാരിതിൽ നരനായുദിച്ച പരാപരപ്പോരുളേ!-നീ
വാ, വാ, വാനോർ വാഴ്ത്തും നായകാ!
                                  ഞങ്ങളിൽ -2
 
സർവ്വലോക നായകാ! നമോ! നമോ!  2
ജീവനറ്റവരിൽ കനിഞ്ഞ നിരാമയാ! വരദാ! നീ
വാ, വാ, വാനോർ വാഴ്ത്തും നായകാ!
                                     ഞങ്ങളിൽ -2
 
ജീവജാല പാലകാ! നമോ! നമോ!  2
ദിവ്യകാന്തിയിൽ ശോഭിച്ചന്ധത മാറ്റും സൂര്യനേ! നീ
വാ, വാ, വാനോർ വാഴ്ത്തും നായകാ!
                                   ഞങ്ങളിൽ  2

മന്നവേന്ദ്ര! സാദരം നമോ! നമോ!  2
മനുകുലത്തിനീ വലിയ രക്ഷ നൽകിയ ദയാപരാ! നീ
വാ, വാ, വാനോർ വാഴ്ത്തും നായകാ!
                                      ഞങ്ങളിൽ 2
                                              ജീവനെ എൻ...