Yesuvinte Naamame

യേശുവിന്റെ നാമമേ

Jeevadhara

2022 songs
Malayalam
യേശുവിന്റെ നാമമേ ശാശ്വതമാം നാമമേ
ആശ്രിതർക്കഭയമാം സങ്കേതമേ
 
തുല്യമില്ലാ നാമമേ എല്ലാ നാവും വാഴ്ത്തുമേ
വല്ലഭത്വമുള്ള ദിവ്യ നാമമേ
 
മൂവുലകിലും മേലായ നാമമേ
സ്വർഗ്ഗലോകരാധ്യ വന്ദ്യ നാമമേ
മാധുര്യമേറിടും മാനസം മോദിക്കും...
മഹോന്നതൻ തൻ ദിവ്യനാമം വാഴ്ത്തുമ്പോൾ
യേശുവിന്റെ...
 
കല്ലറ തകർത്തുയർത്ത നാമമേ
ചൊല്ലുവാനാകാത്ത ശക്ത നാമമേ
അത്ഭുത നാമമേ അതിശയ നാമമേ...
പ്രത്യാശ നൽകിടുന്ന പുണ്യ നാമമേ
യേശുവിന്റെ...
 
പാരിൽനിന്നും തന്റെ നാമം മായ്ക്കുവാൻ
വീറു കാട്ടിയോർ തകർന്നടിഞ്ഞുപോയ്
പ്രതാപമോടിതാ പ്രശോഭ പൂരിതം...
ഭൂമണ്ഡലം നിറഞ്ഞതേക നാമമേ
യേശുവിന്റെ...