Yesu Mahonnathane

യേശു മഹോന്നതനെ

Jeevadhara

2022 songs
Malayalam
യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം
മൽപ്രേമകാന്തനെ കാണാം      

സുന്ദരരൂപനെ ഞാൻ ഈ മേഘമതിൽ വേഗം കാണാം
മൽപ്രേമകാന്തനെ കാണാം      

കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന്
മശിഹായൊടു വാഴുമാ നാട്ടിൽ

പൊന്മണി മാലയവൻ എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്ന്    
കണ്ണുനീരാകെ ഒഴിഞ്ഞിടുമേ
ആയിരമാണ്ടുവസിക്കുമവനുടെ നാട്ടിൽ                    
എനിയ്ക്കായൊരുക്കിയ വീട്ടിൽ

രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലുജീവികൾ പാടുമവിടെ      
ജീവജലനദി ഉണ്ടവിടെ
ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം
നല്ലോരുഭൂവനദേശം