Yeshuvin Namam Vijayikkatte

യേശുവിൻ നാമം വിജയിക്കട്ടെ

Jeevadhara

2022 songs
Malayalam
യേശുവിൻ നാമം വിജയിക്കട്ടെ
സാത്താന്യ കോട്ടകൾ തകർന്നിടട്ടെ    
സുവിശേഷത്തിൻ കൊടിയുയരട്ടെ  
നാമധേയ സംഘങ്ങൾ ഉണർന്നിടട്ടെ  
 
പോകുക നാം പോർ വീരരായ്  
​രക്ഷകനേശുവിൻ പ്രിയ ജനമേ  
രക്ഷാ ദൂതിൻ പടഹവുമായ്          
​ഉണർവ്വോടെ മുന്നോട്ടു പോകുക നാം
 
വിധിയുടെ വിശാല താഴ്വരയിൽ  
ബഹുസഹസ്രംപേർ സമൂഹമായ്
വിനാശ ഗർത്തം പൂകിടുവാനായ്             
വഞ്ചിതരായ് പ്രയാണം - ചെയ്തിടുമ്പോൾ  
                              പോകുക നാം...
അന്തിമ ദുർഘട സമയമിത്    
​അധർമ്മ മൂർത്തി വരും മുമ്പ്  
ആത്മീയമാം ദൈവരാജ്യത്തിനായ്   
​ആത്മബലത്താലടരാടുക നാം      
                             പോകുക നാം...