Yeshuvin Naamam
യേശുവിൻ നാമം
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
യേശുവിൻ നാമം എൻ യേശുവിൻ നാമം
എൻ ജീവിതത്തിലേകയാശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
എന്നേശുവിൻ നാമം എനിക്കെത്രയാനന്ദം
പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു
യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സമാധാനമില്ലാതെ ഞാൻ അലഞ്ഞു
യേശു സമാധാനമായെന്റെ അരികിൽ വന്നു
അവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻ
ഭുജബലത്താലെന്നെ നടത്തിടുന്നു
നല്ലിടയനായ യേശുനാഥൻ
എന്നെ നിരന്തരമായ് വഴി നടത്തിടുന്നു
അവനെന്നെ ശാസിക്കും അവനെന്നെ ശിക്ഷിക്കും തൻ
കൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻLyrics (English)
Yeshuvin naamam en Yeshuvin naamam En jeevithathilekayashrayame Njanennum sthuthikkum njanennum vaazhthum Ennesuvin naamam enikkethrayaanandam Paapiyaayirunnenne rakshippanaay Yeshu krooshileri thante jeevanarpichu Yeshu ethra nallavan Yeshu ethra vallabhan Pathinaayirathilathishreshthanavan Samadhanamillathe njan alanju Yeshu samadhanamaayente arikil vannu Avanenne anachu avanenne thaangi than Bhujabalathalenne nadathidunnu Nallidayanaaya Yeshunathan Enne nirantharamay vazhi nadathidunnu Avanenne shaasikkum avanenne shikshikkum than Kodikkeezhilenne nithyam nadathumavan
യേശുവിൻ നാമം എൻ യേശുവിൻ നാമം
എൻ ജീവിതത്തിലേകയാശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
എന്നേശുവിൻ നാമം എനിക്കെത്രയാനന്ദം
പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു
യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സമാധാനമില്ലാതെ ഞാൻ അലഞ്ഞു
യേശു സമാധാനമായെന്റെ അരികിൽ വന്നു
അവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻ
ഭുജബലത്താലെന്നെ നടത്തിടുന്നു
നല്ലിടയനായ യേശുനാഥൻ
എന്നെ നിരന്തരമായ് വഴി നടത്തിടുന്നു
അവനെന്നെ ശാസിക്കും അവനെന്നെ ശിക്ഷിക്കും തൻ
കൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻ