Senayinnadhipan Devanilathiyay

സേനയിന്നധിപൻ ദേവനിലതിയായ്

Jeevadhara

2022 songs
Malayalam
സേനയിന്നധിപൻ ദേവനിലതിയായ്
ആശ്രയമെവനുണ്ടോ..... ആയവൻ
ഏവരിലുമതി ധന്യൻ
യാഹിൻ വാസമെന്തതികാമ്യം ആ...ആ...
വാഞ്ഛിച്ചുമോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെൻ ഹൃദയവും ജഡവും 

കുരികിൽ തനിയ്ക്കൊരു വീടും മീവൽ
പറവതൻ കുഞ്ഞുങ്ങൾക്കായ് നല്ലൊരു
കൂടും കണ്ടെത്തിയല്ലോ
നിൻ തിരുബലിപീഠം തന്നിൽ ആ...ആ... 
ധന്യർ നിന്നാലയത്തിൽ വസിപ്പോർ
നിത്യം സ്തുതിക്കുമവർ നിന്നെ

ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലൊന്നും
ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ...ആ...
നിർണ്ണയമുണ്ടു നിരന്തരമായ്
സീയോൻ നഗരിയിൻ പെരുവഴികൾ  

കണ്ണുനീർ താഴ്വരയതുവഴിയായവർ
യാനം ചെയ്യുമ്പോൾ..... ആയതു
മാറും ജലാശയമായ്
മുന്മഴയനുഗ്രഹപൂർണ്ണമാകും ആ...ആ... 
പ്രാപിക്കും ബലമവർ ബലത്തിനുമേൽ
ചെന്നെത്തുമേവരും സീയോനിൽ