Sarva Srushtikalumonnay

സർവ്വ സൃഷ്ടികളും ഒന്നായി

Jeevadhara

2022 songs
Malayalam
സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന ​
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഈ ക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം    
ഘോഷിച്ചീടും പൊന്നുനാഥനെ
 
യേശുമാറാത്തവൻ- യേശുമാറാത്തവൻ
യേശുമാറാത്തവൻ ഹാ! എത്ര നല്ലവൻ  
ഇന്നുമെന്നും കൂടെയുള്ളവൻ
 
തന്റെ കരുണ എത്രയോ അതിവിശിഷ്ടം    
തൻസ്നേഹം ആശ്ചര്യമേ!
എൻ ലംഘനങ്ങളും എൻ  അകൃത്യങ്ങളുമെല്ലാം      
അകറ്റിയെ തന്റെ സ്നേഹത്താൽ
   
രോഗശയ്യയിലെനിക്ക് സഹായകനും        
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യ ഒൗഷധവുമെൻ    
ആത്മസഖിയും അവൻ തന്നെ
            
തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു    
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശുദ്ധീകരിച്ചെന്നെയും തൻ      
സന്നിധിയിൽ നിറുത്തീടുമേ
                      
സീയോനിൽ വാണീടുവാനായ് വിളിച്ചു തന്റെ    
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം ഈ വൻകൃപയെ ഒാർക്കുമ്പോൾ  
നന്ദികൊണ്ടെന്നുള്ളം തുള്ളുന്നേ