Rakshakaneshuvin
രക്ഷകനേശുവിൻ
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ
മഹത്വരാജനായ് നിന്നിലേയ്ക്കിന്നവൻ എഴുന്നള്ളീടട്ടെ
ആതങ്കം നീക്കുവാൻ ആനന്ദമേകുവാൻ
ആത്മനാഥൻ നിന്നെയും വിളിച്ചിടുന്നു
ലാസർ മരിച്ചവനായിരുന്നു നാറ്റം വച്ചിരുന്നു
അവനുയിരേകിയ ദൈവ ശബ്ദം ഇന്നു നിന്നിൽ മുഴങ്ങിടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെ
മരണബന്ധനങ്ങളെ വിട്ടുപോരു നീ
ദൈവസ്നേഹത്തിന്റെ ദർശനം നീ ക്രൂശിൽ കണ്ടിടുക
പാപമില്ലാത്തവൻ നിന്റെ പേർക്കായ് മരക്രൂശിൽ മരിച്ചുവല്ലോ
വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ
ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ
വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമാകെയുമനുതാപത്തോടേറ്റു പറയുവിൻ
പാപം പോക്കിടും - നിൻ രോഗം നീക്കിടും
ശുദ്ധനാക്കി നിന്നെ സ്വന്ത പുത്രനാക്കിടുംLyrics (English)
Rakshakaneeshuvin sannidhiyil kadannu vanniduvin
Mahathvarajanay ninnileykinnavan ezhunnalleedatte
Aathangam neekkuvan aanandamekuvan
Aathmanathan ninneyum vilchidunnu
Laser marichavanayirunnu naattam vachirunnu
Avanuyirekiya daiva shabdam innu ninnil muzhangidatte
Kallara thurakkatte kettukal azhiyatte
Maranabandhanangale vittuporu nee
Daivasnehathinte darshanam nee krooshil kandiduka
Paapamillathavan ninte perkay marakrooshil marichuvallo
Veendadukuvan nin vilayekuvan
Jeevaraktamekanay chorinjuvallo
Vaagdhatham polavaninnivide aagathanayittundu
Akrityamaakeyum anuthaapathodettu parayuvin
Paapam pokkidum - nin rogam neekkidum
Shuddhanakki ninne swantha putranakkidumരക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ
മഹത്വരാജനായ് നിന്നിലേയ്ക്കിന്നവൻ എഴുന്നള്ളീടട്ടെ
ആതങ്കം നീക്കുവാൻ ആനന്ദമേകുവാൻ
ആത്മനാഥൻ നിന്നെയും വിളിച്ചിടുന്നു
ലാസർ മരിച്ചവനായിരുന്നു നാറ്റം വച്ചിരുന്നു
അവനുയിരേകിയ ദൈവ ശബ്ദം ഇന്നു നിന്നിൽ മുഴങ്ങിടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെ
മരണബന്ധനങ്ങളെ വിട്ടുപോരു നീ
ദൈവസ്നേഹത്തിന്റെ ദർശനം നീ ക്രൂശിൽ കണ്ടിടുക
പാപമില്ലാത്തവൻ നിന്റെ പേർക്കായ് മരക്രൂശിൽ മരിച്ചുവല്ലോ
വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ
ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ
വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമാകെയുമനുതാപത്തോടേറ്റു പറയുവിൻ
പാപം പോക്കിടും - നിൻ രോഗം നീക്കിടും
ശുദ്ധനാക്കി നിന്നെ സ്വന്ത പുത്രനാക്കിടും