Maaridatha Yeshunadhan

മാറിടാത്ത യേശുനാഥൻ

Jeevadhara

2022 songs
Malayalam
മാറിടാത്ത യേശുനാഥൻ
മാറ്റും നിന്റെ വേദന
പാപത്താലും രോഗത്താലും
കലങ്ങിടേണ്ട കടന്നുവാ
കടന്നുവാ - കടന്നുവാ- യേശു നിന്നെ വിളിക്കുന്നു  2
 
ലോകത്തിൻ ഭാരം ചുമക്കും  
യേശുവിങ്കൽ നീ കടന്നുവാ
തളർന്ന നിന്റെ അന്തരാത്മ  
ക്ലേശം നീക്കും   കടന്നുവാ....
കടന്നുവാ - കടന്നുവാ- യേശു നിന്നെ വിളിക്കുന്നു  2          
                            
ലോകബന്ധം കൈവെടിയും   ദ്രോഹിച്ചു നിന്നെ പുറംതള്ളും
പാവനൻ താൻ സ്നേഹമോടെ  
അരികിലുണ്ട് കടന്നുവാ...
കടന്നുവാ - കടന്നുവാ- യേശു നിന്നെ വിളിക്കുന്നു  2