Avankalek Nokkiyavar

അവങ്കലേക്കു നോക്കിയവർ

Jeevadhara

2022 songs
Malayalam
അവങ്കലേക്കു നോക്കിയവർ - പ്രകാശിതരായ്      
അവന്റെ സ്നേഹമറിഞ്ഞവർ - പ്രശോഭിതരായ്
അവരുടെ മുഖം ലജ്ജിച്ചില്ല
അവരുടെ മനം ക്ഷീണിച്ചില്ല    
                            
ലോകത്തിൽ  വെളിച്ചം -യേശുവല്ലോ      
സ്നേഹത്തിൻ ദീപവും -യേശുവല്ലോ
ആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാൻമാർ

വാഗ്ദത്തം ചെയ്തവൻ-യേശുവല്ലോ    
വാക്കു മാറാത്തവൻ യേശുവല്ലോ  
അവനിലാശ്രയം കണ്ടെത്തിയോർ
                            
പാപിക്കു രക്ഷകൻ യേശുവല്ലോ
രോഗിക്കു സൗഖ്യവും യേശുവല്ലോ    
ആ മഹാശക്തി അറിഞ്ഞവൻ