Aaradhikam Nam Aaradhikam

ആരാധിക്കാം നാം ആരാധിക്കാം

Jeevadhara

2022 songs
Malayalam
ആരാധിക്കാം നാം ആരാധിക്കാം    
യഹോവയെ നാം ആരാധിക്കാം      
ആനന്ദത്തോടെ ആമോദത്തോടെ
കർത്താവിനെ നാം ആരാധിക്കാം  
ആരാധിക്കാം നാം ആരാധിക്കാം  

ചെങ്കടൽ തീരത്ത് അത്ഭുതങ്ങൾ        
യഹോവ ചെയ്തില്ലയോ            
അന്നാ ദിനത്തിൽ തൻ മക്കളായിരങ്ങൾ  
ആരാധിച്ചാർത്തില്ലയോ
 
യെശയ്യാവിൻ നാവെ  തീക്കനലാൽ              
ശുദ്ധീകരിച്ചില്ലയോ​                    ​
ഇന്നീ ദിനത്തിൽ നിൻ ദാസർ ഞങ്ങളെ    
ശുദ്ധീകരിയ്ക്കണമേ