Vithacheeduka Naam

വിതച്ചീടുക നാം

Jeevadhara

Songs 2015
Malayalam
വിതച്ചീടുക നാം സ്വർഗ്ഗത്തിൻ്റെ വിത്താം
ക്രിസ്ത്യൻ  സുവിശേഷം ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും തക്കകാലത്തിൽ

കൊയ്ത്തുകാലത്തിൽ നാം സന്തോഷിച്ചും 
കറ്റകൾ ചുമന്നും കൊണ്ടുവന്നിടും
 
വിതച്ചീടുക നാം സ്നേഹത്തിന്നദ്ധ്വാനം
ഒരുനാളും വ്യർത്ഥം അല്ല ആകയാൽ
എന്നും പ്രാർത്ഥിച്ചീടിൻ വേലയിൽ നിന്നീടിൻ
വിത്തുനനച്ചീടിൻ കണ്ണുനീരിനാൽ
                         
വിതച്ചീടുക നാം തടസ്സം അനേകം
സാത്താൻ കൊണ്ടുവന്നാൽ തൻ വൈരാഗ്യത്തിൽ
തളർന്നു പോകാതെ സ്നേഹവും വിടാതെ
നില്ക്കാം ക്ഷീണിക്കാതെ ക്രിസ്ത്യൻ ശക്തിയിൽ
                           
വിതച്ചീടുക നാം വിതയ്ക്കുന്ന കാലം
അവസാനിച്ചീടും എത്ര വേഗത്തിൽ
ഇപ്പോൾ വിതയ്ക്കാതെ ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ നിൽക്കും ലജ്ജയിൽ
                               ​​
വിതച്ചീടുക നാം ദിവ്യസമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി പാടും ഉത്സവം കൊണ്ടാടും
പർവ്വതങ്ങൾ പാടും ദൈവതേജസ്സിൽ