Unarvin Kodum Katte Nee

ഉണർവിൻ കൊടുങ്കാറ്റേ

Jeevadhara

Songs 2015
Malayalam
ഉണർവ്വിൻ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും
തളരും മനസ്സുകളിൽ നീ പുതിയൊരു ജീവൻ നല്കണമേ

വീണ്ടും എനിക്ക് നൽകണമേ
പുതിയൊരു പെന്തക്കൊസ്താഗ്നി
അഭിഷേകത്തിൻ കൈകൾ നീ എൻമേൽ നീട്ടണമേ
                                           
അഗ്നി അയയ്ക്കണമേ പരിശുദ്ധാത്മാവേ      
ശക്തി അയയ്ക്കണമേ പരിശുദ്ധാത്മാവേ
ആദിയിലെപ്പോൽ ജനകോടികളെ വീണ്ടും ഉണർത്തണമേ        
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നൽകണമേ
അത്ഭുതമൊഴുകും കൈകൾ നീ എൻമേൽ നീട്ടണമേ.

സൗഖ്യം നൽകണമേ പരിശുദ്ധാത്മാവേ    
ബന്ധനമഴിയ്ക്കണമേ പരിശുദ്ധാത്മാവേ
മാറാതീരാ വ്യാധികളെല്ലാം  സൗഖ്യം പ്രാപിക്കട്ടെ                  
തളർന്ന കൈകാൽ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
അത്ഭുതമൊഴുകും കൈകൾ നീ എൻമേൽ നീട്ടണമേ