Unaruka Sabhaye

ഉണരുക സഭയേ

Jeevadhara

Songs 2015
Malayalam
ഉണരുക സഭയേ ഉണരുക സഭയേ
കാന്തൻ വരവിനായി​​​​​​  
ഉയർത്തുക ശിരസ്സേ ഉയർത്തുക ശിരസ്സേ    
മണവാളൻ വരവിനായി

കാഹളങ്ങൾ മുഴങ്ങീടുമേ ദൂതർ വീണ മീട്ടീടുമേ-2
വേഗം ഒരുങ്ങിടാം സോദരരേ    
നാമും പറന്നിടാൻ നേരമതായ്

നൊടി നേരത്തേയ്ക്കുള്ള കഷ്ടം മാറിടും നിത്യ കനാനിൽ              
മർത്യതയുള്ള ശരീരം മാറി നാം വാനിൽ പറക്കും
ആമോദത്താൽ ചേർന്നു പാടാം
ശുദ്ധരോടൊത്തങ്ങു ചേരാം
കർത്തനോടൊത്തു വസിക്കാം
നിത്യനിത്യയുഗം വാഴാം       

കൂടാരമാകും ഭവനം വിട്ടുനാം വേഗം പോയീടും          
കൈപ്പണിയല്ലാത്ത ഗേഹം പ്രാപിക്കും നാം അതിവേഗം
ആമോദത്താൽ ചേർന്നുപാടാം
ശുദ്ധരോടൊത്തങ്ങു ചേരാം
കർത്തനോടൊത്തു വസിക്കാം
നിത്യനിത്യയുഗം വാഴാം

കഷ്ടതയില്ലാത്ത നാട് മൃത്യുവില്ലാത്തൊരു വീട്          
രാപ്പകലില്ലാത്ത ദേശം കാന്തനൊരുക്കുന്നു വാനിൽ
ആമോദത്താൽ ചേർന്നു പാടാം
ശുദ്ധരോടൊത്തങ്ങു ചേരാം
കർത്തനോടൊത്തു വസിക്കാം
നിത്യനിത്യയുഗം വാഴാം