Unarnnorungi Nilkunnundo

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ

Jeevadhara

Songs 2015
Malayalam
ഉണർന്നൊരുങ്ങി നില്ക്കുന്നുണ്ടോ നീ?
യേശുവിന്നായ്  നിൽക്കുന്നുണ്ടോ നീ?
യേശുരാജൻ വരവിനായ് നീയൊരുങ്ങിയോ?                
നിൻ സ്നേഹിതരെ ഏവരേയും നീയൊരുക്കിയോ?
 
കാലം തീരാറായല്ലോ വാതിലടയ്ക്കാറായല്ലോ
സുവിശേഷത്തിൻ കാഹളങ്ങൾ മുഴങ്ങിടുന്നേ. 2
 
നീതിമാനിനിയും പാരിൽ നീതി ചെയ്യട്ടെ      
വിശുദ്ധനിനിയും വിശുദ്ധീകരിക്കട്ടെ
രാജരാജനെ എതിരേൽപ്പാനായ് ഉലകുണർന്നല്ലോ    
വാദ്യഘോഷധ്വനികളെങ്ങും മുഴങ്ങിടുന്നേ
                                     
പുത്തനാമെരുശലേമിൻ ഉള്ളിലാകുവാൻ      
തേജസ്സേറും പൊൻമുഖം കാണുവാൻ
കുഞ്ഞാടിന്റെ ശ്രേഷ്ഠമാകും പുണ്യരക്തത്തിൽ    
അങ്കി അലക്കി കാത്തിടുന്നോർ ഭാഗ്യവാന്മാരാം
                                     
പുറത്തുനിൽക്കും പാപികളായോർ    
അന്ത്യദിനത്തിങ്കൽ വിലപിച്ചീടും
നിത്യത നരകത്തീയിൽ എരിഞ്ഞു ദണ്ഡനം        
ഏൽക്കായ്വാൻ മനംതിരിക ഇൗ നിമിഷത്തിൽ
                             
അന്ത്യനാളിൽ കാഹളം ധ്വനിക്കുമ്പോൾ      
പറന്നുയർന്നിടും വിശുദ്ധരോടൊത്ത്
മദ്ധ്യവാനിൽ എത്തി ഞാനെൻ ജീവനാഥന്റെ    
പൊന്നുപാദം ചുംബിക്കും ആ ദിനത്തിങ്കൽ