Sangadamellam Maareedum

സങ്കടമെല്ലാം മാറീടും

Jeevadhara

Songs 2015
Malayalam
സങ്കടമെല്ലാം മാറീടും
വൻകടമെല്ലാം തീർന്നീടും 
സന്തതമവിടുത്തെ കാൽപാദത്തിൽ
വന്നണഞ്ഞീടുവോരേ

കണ്ണീർക്കടലുകൾ വറ്റീടും
ചെമ്മൺ പാതയൊരുങ്ങീടും
ചെന്നിണമൊഴുകിയ വഴിയതിലൂടെ
അക്കരെയെത്തീടും

ചെങ്കടലോളങ്ങളുയർന്നാലും
ചെന്തീ നടുവിലും വന്നീടും
പന്തങ്ങളുയർന്നിടും മൺകുടമുടഞ്ഞിടും
ജയമെന്നാർത്തീടും

രക്ഷാനിർണ്ണയമുള്ളവരേ
ശിക്ഷാവിധിയൊഴിവായവരേ
രക്ഷകനേശുനിൻ പക്ഷമെന്നാകയാൽ
ഇക്ഷിതി സഹിച്ചീടാം

കഷ്ടപ്പാടുകളേറീടും
ഇഷ്ടക്കാരുമകന്നീടും
കഷ്ടത സഹിച്ചതാം പ്രിയനുമൊത്ത്
പുഷ്ടമോദം ലഭിക്കും

തങ്കത്തെരുവിലുണർന്നീടും
ഇമ്പസ്വരം ഞാൻ കേട്ടീടും
പളുങ്കുകടൽക്കരെ അന്നൊരുനാളിൽ
എൻപേർ കേട്ടീടും