Ravile Nin Vithu Vithakka

രാവിലെ നിൻ വിത്തു വിതയ്ക്ക

Jeevadhara

Songs 2015
Malayalam
രാവിലെ നിൻ വിത്തുവിതയ്ക്ക​    
വൈകുന്നേരവും ഇളയ്ക്കരുത്
 
ഓടുക ഓടുക ഓട്ടം തികയ്ക്ക
ഭാരവും പാപവും വിട്ടോടുക നാം
നോക്കുക നോക്കുക വിശ്വാസത്തിൽ​
നായകനാം പൊന്നേശുവിനെ
 
 കൊയ്ത്തുണ്ടനവധി ദാസരോ വിരളം
 കാലമില്ലധികമെന്നറിയുക നാം
 കണ്ണീരോടെ വിതച്ചീടുക നാം
 കൊയ്തിടാമൊരുനാൾ ആർപ്പോടെ
 നേടുക നേടുക ആത്മാക്കളെ നാം      
 പാടുകൾ എതിരുകൾ വിസ്മരിക്ക
 
 അവനിയിലടയാളം അതിശയലക്ഷ്യങ്ങൾ
 അവനരുളിയപോൽ കാണുന്നില്ലേ
 ഗിരിയൊലിവിൽ പ്രിയൻ പാദങ്ങൾ പതിയാൻ
 ധരണിയുമൊരുങ്ങി കാത്തിടുന്നു
 പാടുമോ പാടുമോ സോദരാ നീയും    
 വിടുതലിൻ രക്ഷയിൻ സ്തുതിയന്ന്