Nithyajeevanekunna Vachanam

നിത്യജീവനേക്കുന്ന വചനം

Jeevadhara

Songs 2015
Malayalam
നിത്യജീവനേകുന്ന വചനം തിരുവചനം
 സത്യജീവദായക വചനം ദിവ്യവചനം
 പാപിയ്ക്കു നേർവഴി കാട്ടും രക്ഷാവചനം
 പാതയ്ക്കു പ്രകാശമായൊരു സത്യവചനം
 
അഭിഷേകത്തിൻ മഴയായ് പെയ്തിറങ്ങണമേ
അനുതാപികളിൽ ശാപനുകങ്ങൾ മുറിച്ചുമാറ്റണമേ
സുവിശേഷത്തിൻ തീനാവുകളായ് പറന്നിറങ്ങണമേ
ദൈവജനത്തിൻ മലിനത നീക്കാൻ കത്തിപ്പടരണമേ
 
ദാഹിച്ചുഴലും മനുജനു ദാഹം തീർക്കും തിരുവചനം        
ജീവജലത്തിൻ നദിയായ് ഒഴുകും വചനം നിത്യവചനം
വരണ്ടുണങ്ങിയൊരസ്ഥിഗണത്തിൽ കാറ്റായ് വീശിയ വചനം
സൈന്യമായുണർന്ന് സ്തുതികൾ മുഴക്കാൻ ജീവനേകിയ വചനം

വിളഞ്ഞുകിടക്കും വയലേലകളിൽ കൊയ്ത്തിനിറങ്ങീടാൻ    
നിഹതരുണർന്ന് സ്വർഗ്ഗം നിറയാൻ നരകം ശൂന്യമാകാൻ
നിൻജനമുണർന്നു ശക്തിധരിച്ച് വേല തികച്ചിടുവാൻ
ആത്മനിറവായ് ആദിയിലേപ്പോൽ ജ്വലിച്ചിറങ്ങണമേ