Ninte Daivathe Ethirelpan
നിന്റെ ദൈവത്തെ എതിരേൽപ്പാൻ
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
നിന്റെ ദൈവത്തെ എതിരേല്പാനൊരുങ്ങിക്കൊൾക കാലങ്ങൾ കാത്തുനിൽക്കില്ല കാന്തൻ വന്നിടാറായ്..... ഭൂമി ഇളകും ഭൂതലം വിറയ്ക്കും നാഥന്റെ വരവിങ്കൽ കല്ലറ തുറക്കും വിശുദ്ധർ ഉയിർക്കും കാഹളശബ്ദമതിൽ പ്രാക്കൾ പോലെ നാം പറന്നുയർന്നിടും കാന്തൻ വരവിങ്കൽ കതിരും പതിരും വേർപിരിഞ്ഞീടും കാഹളശബ്ദമതിൽ കഷ്ടത മാറും ക്ലേശങ്ങൾ തീരും പ്രാണപ്രിയൻ വരവിൽ കണ്ണുനീരെല്ലാം തുടച്ചീടുമേ കാന്തൻ മാറോടണച്ചീടുമേ നിന്ദകൾ മാറും നിരാശകൾ തീരും നീതിസൂര്യൻ വരവിങ്കൽ നിത്യയുഗം നാം പരനോടു വാഴും സ്വർഗ്ഗാധിസ്വർഗ്ഗമതിൽ ഹല്ലേലൂയ്യാ പാടി നാം ആനന്ദിച്ചാർക്കും വിശുദ്ധഗണങ്ങളൊത്ത്
Lyrics (English)
Ninte daivathe ethirelpanorungikolka kaalanghal kaathunilkkilla kaanthan vannidaraay..... bhoomi ilakum bhoothalam viraykkum naathante varavingkal kallara thurakkum vishuddhar uyirkkum kaahlashabdamathil praakkal pole naam parannuyarnnidum kaanthan varavingkal kathirum pathirum verpirinjidum kaahlashabdamathil kashtatha maarum kleshangal theerum praanapriyan varavil kannuneerellam thudachidume kaanthan maarodanachidume nindakal maarum niraashakal theerum neethisoorayan varavingkal nithyayugam naam paranodu vaazhum swargadhiswarggamathil halleluya paadi naam aanandicharkkum vishuddhaganangalothu