Kanunnu Njan Viswasathin

കാണുന്നു ഞാൻ വിശ്വാസത്തിൻ

Jeevadhara

Songs 2015
Malayalam
കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽ
എൻ സ്വർഗ്ഗീയ ഭവനം
ആകാശഗോളഗണങ്ങൾക്കപ്പുറം സീയോൻ നഗരിയതിൽ

വെറുമൊരു ശ്വാസം മാത്രമാകും ഞാൻ
ഒരുനാൾ മണ്ണോടുമണ്ണായ് മറഞ്ഞുപോയിടും..
മേഘാരൂഢനായ് മമമണാളൻ വരുമ്പോൾ
എന്നെയും ഉയർപ്പിക്കും എത്തിക്കും
എൻ സ്വർഗ്ഗീയ വീട്ടിൽ

കനാനിലേക്ക് കൽദയരിൻ ഉൗരുവിട്ട്
അബ്രാം യാത്ര ചെയ്തപോൽ
കാഴ്ചയാലല്ല വിശ്വാസത്താൽ ഞാനും ദിനവും മുന്നേറുന്നു
ബാബേൽ പ്രവാസത്തിൽ യെരൂശലേം നേർ
സ്വന്ത പാർപ്പിടത്തിൻ
ജനൽ തുറന്നു പ്രാർത്ഥിച്ച ദാനിയേൽപോൽ
പ്രത്യാശിക്കുന്നു ഞാനും                     
 
പൊത്തീഫേറിൻ ഭാര്യയിൻ പ്രലോഭനത്തിൽ
വീഴാതെ നിന്നവനാം
യോസേഫിനെപ്പോൽ എൻ വിശുദ്ധിയെയും
ദിനവും ഞാൻ കാത്തിടുന്നു
ബേഥാന്യയിൽ മരിച്ചു നാലുദിനമായ് ജീർണ്ണിച്ച ലാസറിനെ
പേർവിളിച്ചുയർപ്പിച്ച എന്റെ പ്രിയൻ എൻപേരും വിളിച്ചീടും
                                            
പത്മോസിൽ തടവിൽ ഏകനായ് തീർന്ന
യോഹന്നാൻ ദർശിച്ചതാം
സ്വർഗ്ഗനാടിനി ഞാൻ സ്വന്തം കൺകളാൽ
കാണുമ്പോളെന്താനന്ദം
ആയിരമായിരം വിശുദ്ധരോടൊത്തു ഞാൻ
യേശുമണാളൻ മുന്നിൽ
എത്തുമ്പോളെന്നെ മാറോടണച്ചു എൻ പ്രിയനാശ്ലേഷിക്കും
                                               
കർത്താവിൽ മൃതരാം വിശുദ്ധരാം പ്രിയരേ
കർത്തൃ സന്നിധിയിൽ ഞാൻ
മുഖാമുഖമായ് കാണുമ്പോൾ മോദമായ്
ഹല്ലേലുയ്യാ പാടും ഞാൻ