Jeevanulla Kaalamellam
ജീവനുള്ള കാലമെല്ലാം
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
ജീവനുള്ള കാലമെല്ലാം വിശ്വസ്തനെങ്കിൽ ജീവമുടി നിൻ ശിരസ്സിൽ നാഥനർപ്പിക്കും ബുദ്ധിമോശം വന്നുപോയ കന്യകമാർക്ക് നിത്യമായ സ്വർഗ്ഗരാജ്യം നഷ്ടമായല്ലോ മണവാളൻ താൻ തന്നെ വന്ന് നിശ്ചയം ചെയ്ത മംഗല്യ സൗഭാഗ്യവും നീ നഷ്ടമാക്കല്ലേ ഇന്നുകാണും ലോകത്തോടും സ്വന്തക്കാരോടും യാത്രപോലും പറയാതെ നീ യാത്രയാകണ്ടേ നിന്റെ ആയുസ്സെന്നുവരെ എന്നു ചിന്തിപ്പാൻ തൃണസമാന ജീവിതത്തിൽ സാധ്യമല്ലല്ലോ സ്വന്തമായ വാസസ്ഥലം നിത്യരാജ്യത്തിൽ നിത്യനായ ജീവനാഥൻ ഒരുക്കുന്നുണ്ടല്ലോ നിത്യരാജ്യത്തെത്തുവോളം കൂടെയിരിക്കാൻ നിത്യനായ ജീവയാവി കൂടെയുണ്ടല്ലോ കാത്തിരിക്കാം ജീവധ്വനി കേൾക്കുവാനായി അന്നു ഞാനും മണിയറയിൽ ആനന്ദിച്ചീടും
Lyrics (English)
Jeevanulla kaalamellaam vishwasthanenkil Jeevamudi nin shirassil nathanarppikkum Buddhimosham vannupoya kanyakamarkku Nithyamaaya swarggraajyam nashtamaayallo Manavaalan thaan thanne vannu nishchayam cheytha Mangalya saubhagyavum nee nashtamaakalle Innukaanum lokathodum swanthakkaarodum Yaathrapolum parayathe nee yaathrayaakande Ninte aayussennuvare ennu chinthippaan Thrunasamaan jeevithathil saadhyamallallo Swanthamaaya vaasasthalam nithyaraajyathil Nithyanaaya jeevanaathan orukkunnundallo Nithyaraajyathethuvoolam koodeyirikkaan Nithyanaaya jeevayaavi koodeyundallo Kaathirikkaam jeevadhvani kelkkuvaanaayi Annu njanum maniyarayil aanandhicheedum